Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ്  നടത്തേണ്ടതുണ്ടോ എന്ന വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്

ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം അടക്കമുള്ള നാലു സംസ്ഥാനങ്ങൾ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപെട്ടിരുന്നു.

ഇതേ തുടർന്നാണ്  പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് ആവശ്യപ്പെടുകയാണെങ്കിൽ തെരഞ്ഞെടുപ്പുകൾ റദ്ദാക്കുന്ന കാര്യം പരിഗണിക്കും എന്നാണ് നേരത്തെ കമ്മീഷൻ വ്യക്തമാക്കിയിരുന്നത്.

You might also like

Comments are closed.