Nature

ചൈനയ്ക്കെതിരെ അതിര്‍ത്തിയില്‍ മിസൈല്‍ വ്യൂ​ഹ​ങ്ങ​ള്‍ വി​ന്യ​സി​ച്ച് ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി : ചൈ​ന​യ്ക്കെ​തി​രേ അ​തി​ര്‍​ത്തി​യി​ല്‍ മി​സൈ​ല്‍ വ്യൂ​ഹ​ങ്ങ​ള്‍ വി​ന്യ​സി​ച്ച്‌ ഇ​ന്ത്യ . പ്ര​കോ​പ​ന​പ​ര​മാ​യ ഏ​തു നീ​ക്ക​ത്തെയും പ്ര​തി​രോ​ധി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ശ​ക്ത​മാ​യ മി​സൈ​ല്‍ വ്യൂ​ഹ​ങ്ങ​ളാ​ണ് അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത് . ടി​ബ​റ്റി​ലും ഷി​ന്‍​ജി​യാം​ഗി​ലും 2000 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യു​ള്ളതും ക​ര​യി​ല്‍നി​ന്ന് ആ​കാ​ശ​ത്തേ​ക്കു തൊ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​തു​മാ​യ മി​സൈ​ലു​ക​ളാ​ണ് പീ​പ്പി​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ബ്ര​ഹ്മോ​സ്, നി​ര്‍​ഭ​യ്, ആ​കാ​ശ് മി​സൈ​ലു​ക​ളാ​ണ് ഇ​ന്ത്യ സജ്ജമാക്കിയിരിക്കുന്നത് . വാ​യു​വി​ല്‍നി​ന്നു തൊ​ടു​ക്കാ​വു​ന്ന ബ്ര​ഹ്മോസാ​ണ് കൂ​ട്ട​ത്തി​ലെ ഏ​റ്റ​വും പ്ര​ഹ​ര ശേ​ഷി​യു​ള്ള മി​സൈൽ .

ആ​കാ​ശ​ത്തുനി​ന്ന് ആ​കാ​ശ​ത്തേ​ക്കും ആ​കാ​ശ​ത്തുനി​ന്നു ഭൂ​മി​യി​ലേ​ക്കും തൊ​ടു​ക്കാ​ന്‍ ശേ​ഷി​യു​ള്ളതാ​ണ് ബ്ര​ഹ്മോ​സ്. 300 കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള പോ​ര്‍​മു​ന വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യും ഇ​തി​നു​ണ്ട്. ല​ഡാ​ക്കി​ല്‍ ഇ​ത് ആ​വ​ശ്യ​ത്തി​ന് വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ചൈ​ന​യു​ടെ മി​സൈ​ല്‍ വി​ന്യാ​സം അ​ക്സാ​യ്ചി​നി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. 3,488 നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഉ​ള്ളി​ലേ​ക്കു മാ​റി​യും മി​സൈ​ല്‍ വി​ന്യാ​സം ചൈ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.