Nature

17കാരി ആത്മഹത്യ ചെയ്യാൻ കാരണം പീഡനം; പ്രതി അറസ്റ്റിൽ 

കടക്കല്‍ : കടക്കല്‍ കൊണ്ടോടി സ്വദേശിനിയായ 17 വയസുകാരി പെണ്‍കുട്ടി ആത്മഹത്യ ചെയ്യാൻ കാരണം പീഡനം . പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ . കടക്കല്‍ മൂതയില്‍ കൊണ്ടോടി വലിയവിള പുത്തന്‍ വീട്ടില്‍ ഷമീറിനെ(27) കടക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു .

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം പീഡനം നടന്നിട്ടുണ്ട് എന്ന് വെളിവായതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി ഹരിശങ്കര്‍ ഐപിഎസിന്റെ നിര്‍ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത് . കടക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.