Nature

ബാക്കി ഇരുപത് രൂപ നല്‍കിയില്ല;മകന്റെ മുന്നിലിട്ട് പിതാവിനെ അടിച്ചു കൊന്നു

ന്യൂഡല്‍ഹി : ഷേവ് ചെയ്തതിന്റെ ബാക്കി തുക ഇരുപത് രൂപ നല്‍കിയില്ലെന്നാരോപിച്ച്‌ മകന്റെ മുന്നിലിട്ട് പിതാവിനെ ബാര്‍ബര്‍ ഷോപ്പ് ഉടമയും സഹോദരനും ചേർന്ന് അടിച്ചുകൊന്നു . 13 വയസുള്ള മകന്‍ നോക്കിനില്‍ക്കെയാണ് ഈ അരുംകൊല നടന്നത് .

വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് സംഭവം . 38കാരനായ രൂപേഷ് ആണ് കൊല്ലപ്പെട്ടത് . സംഭവത്തില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ സന്തോഷ്, സരോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു .

കണ്ടുനിന്നവരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി . ഷേവ് ചെയ്തതിന് 50 രൂപ ആവശ്യപ്പെട്ടു . രൂപേഷ് 30 രൂപ നല്‍കി . ബാക്കി തുക അടുത്ത ദിവസം നല്‍കാമെന്നും പറഞ്ഞു . എന്നാല്‍ മുഴുവന്‍ പൈസയും വേണമെന്ന് ബാര്‍ബര്‍ഷോപ്പ് ഉടമ ആവശ്യപ്പെട്ടു . തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് രൂപേഷിനെ അടിക്കുകയായിരുന്നു . അച്ഛനെ മര്‍ദ്ധിക്കരുതെന്ന് മകന്‍ കരഞ്ഞ് അപേക്ഷിച്ചെങ്കിലും അടി തുടരുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ രൂപേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.