കൊച്ചി : സുപ്രീം കോടതി വിധിപ്രകാരം പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കു ആരംഭമായി . പാലത്തില്‍ പൂജ നടത്തി ഇന്നലെ രാവിലെ ഒന്‍പതോടെ പൊളിക്കല്‍ നടപടി ആരംഭിച്ചു . ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയാണു പാലം പൊളിച്ചുപണിയുന്നത് .
പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഡിഎംആര്‍സി ചീഫ് എന്‍ജിനീയര്‍ കേശവ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം പാലത്തില്‍ പരിശോധന നടത്തി . രണ്ട് ടാറിംഗ് എക്സ്കവേറ്റര്‍ ഉപയോഗിച്ചു ടാര്‍ നീക്കുന്ന പ്രവൃത്തിയാണ് ഇന്നലെ ആരംഭിച്ചത് . ആദ്യഘട്ടത്തില്‍ 661 മീറ്റര്‍ ദൂരത്തില്‍ പാലത്തിന്റെ ടാര്‍ ഇളക്കി മാറ്റും . നാലു ദിവസത്തിനകം ഇതു പൂര്‍ത്തിയാകും.
ഇതു കഴിഞ്ഞാല്‍ ഗര്‍ഡറുകള്‍ ഇളക്കി മാറ്റുന്ന പ്രവൃത്തി ആരംഭിക്കും . രണ്ടു മാസത്തിനകം ഇതും പൂര്‍ത്തിയാക്കും. ടാര്‍ അവശിഷ്ടങ്ങള്‍ എങ്ങോട്ടു മാറ്റണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പാലം പണി ആരംഭിച്ചെങ്കിലും നിലവില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല . വരും ദിവസങ്ങളില്‍ നിയന്ത്രണം ഉണ്ടായാലും യാത്രക്കാരെ വലിയതോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Comments are closed.