Nature

മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീസമൂഹത്തിന് ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്;ഭാഗ്യലക്ഷ്‌മി

തിരുവനന്തപുരം : സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് . സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീസമൂഹത്തിന് ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ് . നിയമനിര്‍മാണം ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി പറഞ്ഞു .

യൂ ട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ ഒറ്റപ്പെടുത്തുന്നതിന് പകരം ഞങ്ങള്‍ പ്രതികരിച്ച രീതിയെ വിമര്‍ശിക്കാനായിരുന്നു വലിയ വിഭാഗത്തിനും താല്‍പ്പര്യം . എന്നാല്‍, സംസ്ഥാന വനിതാ കമീഷന്‍ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു . രണ്ട് വനിതാ മന്ത്രിമാരും സ്ത്രീപക്ഷത്ത് ഉറച്ചുനിന്നു . നിലപാട് പരസ്യമായി പറഞ്ഞു. മുഖ്യമന്ത്രിയും ഉടന്‍ പ്രതികരിച്ചു . മറ്റൊരു സര്‍ക്കാരില്‍നിന്നും ഈ സമീപനം പ്രതീക്ഷിക്കാനാകില്ല അവർ പറഞ്ഞു .

സ്ത്രീകള്‍ കരയാനും അപേക്ഷിക്കാനും മാത്രമേ പാടുള്ളൂവെന്ന് ശഠിക്കുന്നവരാണ് വിജയ് പി നായരെ ന്യായീകരിക്കുന്നത് . ഇതില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുമുണ്ടെന്നത് നിരാശപ്പെടുത്തുന്നു. എന്നാല്‍, എതിര്‍ക്കുന്നവരിലൊരാള്‍ അതിക്രമം നേരിട്ടാലും സുരക്ഷാ കവചമാകുന്ന നിയമമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് മനസ്സിലാക്കി സമൂഹം ഒറ്റക്കെട്ടായി സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കണമെന്നും ഭാഗ്യലക്ഷ്‌മി കൂട്ടിച്ചേർത്തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.