Times Kerala

തൊട്ടപ്പനിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 
തൊട്ടപ്പനിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

വിനായകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തൊട്ടപ്പന്‍. ചിത്രത്തിലെ പുതിയ ക്യാക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മനോജ് കെ ജയന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. പീറ്ററച്ചന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് കെ ജയന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.കിസ്മത്തിന് ശേഷം ഷാനവാസ്‌ ബാവുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഫ്രാന്‍സിസ് നെരോണ ആണ്. വിനായകന്‍,റോഷന്‍ മാത്യു,ലാല്‍,ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,പൗളി വല്‍സന്‍,കൊച്ചുപ്രേമന്‍,പ്രിയംവദ കൃഷ്ണന്‍,സുനിത സി വി,മേരി,പി എസ് റഫീഖ്,സേവ്യര്‍, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും പി എസ് റഫീഖ് ആണ് എഴുതിയിരിക്കുന്നത്.ദേവദാസ്കോടഞ്ചേരി, ഷൈലജ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Topics

Share this story