മുംബൈ : കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്ര പോലീസ് സേനാംഗങ്ങളില്‍ 189 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . നാലുപേര്‍ മരിക്കുകയും ചെയ്തു . ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ പോലീസുകാരുടെ എണ്ണം 22,818 ആയി . സംസ്ഥാനത്ത് ഇതുവരെ 245 പോലീസുകാര്‍ കോവിഡ് ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത് .
അതേസമയം സംസ്ഥാനത്ത് ഇന്നലെ 11,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,51,153 ആയി. 180 പേര്‍കൂടി 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണം 35,751 ആയി. 19,932 പേര് ഇന്നലെ രോഗമുക്തി നേടി. 10,49,947 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. 2,65,033 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
Comments are closed.