Nature

മഹാരാഷ്ട്രയില്‍ 11,921 പേര്‍ക്ക് കോവിഡ്;24 മണിക്കൂറിനിടെ 180 മരണം 

മുംബൈ : മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13,51,153 ആയി ഉയർന്നു . 180 പേര്‍കൂടി 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണം 35,751 ആയി. 19,932 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി . 10,49,947 പേരാണ് ഇതുവരെ രോഗമുക്തി നേടിയത് . 2,65,033 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

അതേസമയം ,മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയില്‍ ഇന്ന് 12 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3152 ആയി . കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇവിടെ പ്രതിദിനം പത്തിലധികം പേര്‍ക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് . ധാരാവിയില്‍ ഇതുവരെ 2682 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 188 പേരാണ് നിലവില്‍ ചികിത്സയിൽ കഴിയുന്നത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.