Nature

ചെറുകിട സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : ചെറുകിട സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുക്കപ്പെട്ട ബ്‌ളോക്കുകളില്‍ പരവാധി സംരംഭങ്ങള്‍ ആരംഭിക്കും . കുടുംബശ്രീയുടെ സംരംഭ പദ്ധതിയും ചെറുകിട സൂക്ഷ്മ സംരംഭ പദ്ധതികളും ഇത്തരം ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു . സംരംഭകര്‍ക്ക് കെ. എഫ്. സി വായ്പാ അനുമതി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയബാധിതമായ 14 ബ്‌ളോക്കുകളില്‍ കാര്‍ഷികേതര മേഖലയില്‍ 16800 പുതിയ സംരംഭങ്ങള്‍ ആരംഭിക്കും . ഇതിനുള്ള മൂലധനം കുറഞ്ഞ പലിശയ്ക്ക് ബ്‌ളോക്ക്തല സമിതികള്‍ ലഭ്യമാക്കും . ഇതിനായി 70 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. പരമാവധി രണ്ടരലക്ഷം രൂപ വായ്പ നല്‍കുന്ന 3000 വ്യക്തിഗത പദ്ധതികളും പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന 2000 സംഘ പദ്ധതികളും ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് . 10000 പേര്‍ക്ക് ഇതിലൂടെ ഗുണം ലഭിക്കും . സൂക്ഷ്മ ഇടത്തരം ചെറുകിട മേഖലയില്‍ 2550 സംരംഭങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കി . 2016-20 ല്‍ ഈ മേഖലയില്‍ 5231 കോടി രൂപയുടെ മൊത്തനിക്ഷേപം ഉണ്ടായി . 1,54,341 പേര്‍ക്ക് തൊഴില്‍ ലഭ്യമായി.

പ്രതിവര്‍ഷം 1000 പുതിയ സംരംഭങ്ങള്‍ എന്ന നിലയില്‍ അഞ്ചു വര്‍ഷം കൊണ്ട് 5000 പുതിയ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതാണ് കെ. എഫ്. സിയുടെ വായ്പാ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു . ഓരോ പദ്ധതിക്കും 90 ശതമാനം വരെ വായ്പ കെ. എഫ്. സി നല്‍കും . മൂന്ന് ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയോടെ ആണ് വായ്പ അനുവദിക്കുന്നത് . വിദേശത്ത് നിന്ന് മടങ്ങിയെത്തിയവര്‍ക്ക് നോര്‍ക്കയുമായി സഹകരിച്ച്‌ മൂന്ന് ശതമാനം അധിക സബ്‌സിഡി സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട് . 355 സംരംഭകര്‍ക്കാണ് തുടക്കത്തില്‍ വായ്പ അനുമതി പത്രം നല്‍കുന്നത്. 1300 അപേക്ഷയില്‍ നിന്ന് യോഗ്യരെ കണ്ടെത്തി പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കിയാണ് വായ്പ നല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.