Nature

കോവിഡ്​ ഭീതിയിലും ജീവനക്കാര്‍ക്ക്​ വീണ്ടും ‘പണി’ കൊടുത്ത്​ തപാല്‍ വകുപ്പ്​

തൃശൂര്‍ : അതിരൂക്ഷമായ കോവിഡ്​ വ്യാപന സാഹചര്യത്തിലും ജീവനക്കാര്‍ക്ക്​ വീണ്ടും ‘പണി’ കൊടുത്ത്​ തപാല്‍ വകുപ്പ്​. കഴിഞ്ഞ വെള്ളിയാഴ്​ച മുതല്‍ ഒക്​ടോബര്‍ 10 വരെ പ്രതിദിനം ഒരോ ജീവനക്കാരും അഞ്ച്​ വീതം ആധാര്‍ ഉപയോഗിച്ച്‌ പണം പിന്‍വലിച്ചു നല്‍കുന്ന പ്രക്രിയയും ഇന്ത്യ പോസ്​റ്റ്​ ബാങ്ക് അക്കൗണ്ടുകളും ചേര്‍ക്കാനാണ്​ നിർദ്ദേശിച്ചിരിക്കുന്നത് ​. അഞ്ചു ലക്ഷം ഇന്ത്യ പോസ്​റ്റ്​ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങണമെന്ന ലക്ഷ്യം എങ്ങുമെത്താത്ത സാഹചര്യത്തിലാണ്​ പുതിയ ഉത്തരവ്​. ഇന്ത്യ പോസ്​റ്റ്​ ഒാണ്‍ലൈന്‍ ബാങ്കി​ന്‍െറ വാര്‍ഷികദിനമായ സെപ്​റ്റംബര്‍ ഒന്നിനകം 5,71,191 അക്കൗണ്ടുകള്‍ തുടങ്ങണമെന്ന്​ ആവശ്യപ്പെട്ടിരുന്നുവെങ്കിലും 80,000ഓളം അക്കൗണ്ട്​ മാത്രമാണ്​ തുടങ്ങാനായത് ​. നിലവില്‍ അക്കൗണ്ട്​ ചേര്‍ക്കുന്നതില്‍ ദേശീയതലത്തില്‍ 20ാം സ്​ഥാനത്താണ്​ കേരളം. കേരളത്തില്‍ 23 തപാല്‍ ഡിവിഷനുകളിലായി 16,000 ജീവനക്കാരാണ് വകുപ്പിലുള്ളത് . ഇതില്‍ തന്നെ ഗ്രാമീണ മേഖലയിലുള്ള 10,000 ജീവനക്കാര്‍ക്കാണ് ഇന്ത്യ പോസ്​റ്റ്​ ബാങ്ക് സേവനത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിവൈസ് നല്‍കി യിട്ടുള്ളത്. നഗരങ്ങളിലും അര്‍ധനഗരങ്ങളിലും ഡിവൈസ് ഇല്ലാത്ത പ്രശ്നം രൂക്ഷവുമാണ്.

ഇക്കാര്യങ്ങള്‍ക്ക്​ അപ്പുറമാണ്​ ജീവനക്കാര്‍ക്ക്​ അടക്കം കോവിഡ്​ വ്യാപനതോത്​ ഉയരുന്നത്​. തിരുവല്ല മേഖലയില്‍ മാത്രം ഇരുപതിലധികം തപാല്‍ ജീവനക്കാര്‍ക്ക്​ കോവിഡ്​ ബാധിച്ചുകഴിഞ്ഞു. തൃശൂര്‍ റെയില്‍വേ മെയില്‍ സര്‍വിസില്‍ ഇരുപതോളം ​പേര്‍ക്കും വൈറസ്​ ബാധയുണ്ടായി. കോവിഡ്​ വ്യാപനം പാരമ്യത്തിലായ തിരുവനന്തപുരത്ത്​ തപാല്‍ ഓഫിസുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ട ഗതികേടിലാണ്​ ജീവനക്കാര്‍​.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.