Times Kerala

എസ്.പി.ബിക്ക് ഭാരതരത്‌ന നല്‍കണം; പ്രധാനമന്ത്രിക്ക് ജഗന്‍മോഹന്‍ റെഡ്ഢിയുടെ കത്ത്

 
എസ്.പി.ബിക്ക് ഭാരതരത്‌ന നല്‍കണം; പ്രധാനമന്ത്രിക്ക് ജഗന്‍മോഹന്‍ റെഡ്ഢിയുടെ കത്ത്

ഹൈദരാബാദ്: അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.ആറുതവണ മികച്ച ഗായകനുളള ദേശീയ പുരസ്ക്കാരം എസ്.പി ബാലസുബ്രഹ്മണ്യം നേടിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം 25 തവണയാണ് അദ്ദേഹം നേടിയത്.മാതൃഭാഷയായ തെലുങ്കിൽ മാത്രം നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്.

Related Topics

Share this story