ലാഹോര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പാകിസ്താനിലെ പ്രതിപക്ഷ നേതാവും പിഎംഎല്‍എന്‍ പ്രസിഡന്റുമായ ഷഹബാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാകിസ്താന്‍ മുസ് ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) അടുത്ത മാസം പ്രതിഷേധത്തിന് ആസൂത്രണം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്.
നിലവില്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ഇളയ സഹോദരനുമായ ഷഹബാസിനെ ലാഹോര്‍ ഹൈക്കോടതിയുടെ പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. 700 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ഷഹബാസ് ഷെരീഫിനെ കസ്റ്റഡിയിലെടുത്ത ആന്റി ഗ്രാഫ്റ്റ് ബോഡി നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) അദ്ദേഹത്തെ ലാഹോറിലെ തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
Comments are closed.