കോട്ടയം : മുഖ്യ മന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ ആദ്യ 355 അനുമതിപത്രങ്ങൾ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ
തിങ്കളാഴ്ച ഓൺലൈനായി വിതരണം ചെയ്തു. ധനമന്ത്രി ഡോക്ടർ തോമസ് ഐസക് അധ്യക്ഷനായ പരിപാടി കേരള ഫിനാൻഷ്യൽകോർപ്പറേഷനാണ് സംഘടിപ്പിച്ചത്. തുടർന്ന് കോട്ടയം ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ശ്രീ കെ. ജെ . തോമസ്, ജോയിൻറ് സെക്രട്ടറി , കെ എസ് എസ് ഐ എ, കോട്ടയം, അനുമതി പത്രങ്ങൾ വിതരണം ചെയ്തു. വനിതാ സംരംഭകയായ ശ്രീമതി ലിസ്സി ജോൺസണിന് കേക്ക് നിർമാണ യൂണിറ്റ് തുടങ്ങുവാനായി വായ്പ അനുവദിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് 4 വായ്പാ അനുമതിപത്രങ്ങൾ നേരിട്ടും 14 വായ്പാ അനുമതിപത്രങ്ങൾ സംരംഭകർക്ക് ഓൺലൈനായും കൈമാറി.
ഈ വർഷം ജൂലൈ 27 ന് പ്രഖ്യാപിച്ച പദ്ധതിക്ക് തുടക്കം മുതൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ആദ്യ ബാച്ചിലെ 100 സംരംഭങ്ങൾക്ക് അനുമതി നൽകാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും അപേക്ഷകളുടെ ആധിക്യം മൂലം ഇത് 355 ആയി ഉയർത്തുകയായിരുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഈ പദ്ധതി നടപ്പിലാക്കിയ രീതി വളരെ പ്രശംസനീയമാണ് എന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു.
Comments are closed.