Times Kerala

തദ്ദേശ സ്ഥാപനങ്ങള്‍ ഡിജിറ്റലാകുന്നു

 
തദ്ദേശ സ്ഥാപനങ്ങള്‍ ഡിജിറ്റലാകുന്നു

 

തിരുവനന്തപുരം :സംസ്ഥാനത്തെ 150 പഞ്ചായത്തുകളിലെ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിനു ഇന്ന് തുടക്കമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്തുകളിലെ ഇ-ഗവേണന്‍സ് രംഗത്ത് പുതിയ കാല്‍വയ്പ്പായിരിക്കും ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം. ഇന്‍ഫര്‍മേഷന്‍ മിഷന്‍ തയാറാക്കിയ സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

150 പഞ്ചായത്തുകളില്‍ പ്രാഥമിക ഘട്ടമെന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദ്ദേശങ്ങളും ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്ഫോമില്‍ നിന്ന് അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഈ സംവിധാനത്തിലൂടെ ലഭ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Topics

Share this story