Times Kerala

ലൈഫ് മിഷൻ:യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു

 
ലൈഫ് മിഷൻ:യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം :ലൈഫ് മിഷൻ കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്ത് താത്കാലികമായി വിട്ടയച്ചു.സന്തോഷ് ഈപ്പനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ച് വരുത്തിയാണ് സിബിഐ ചോദ്യം ചെയ്തത്. കേസിൽ അന്വേഷണം 3 ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുകയാണ്.

യൂണിടാകിന് കരാർ ലഭിച്ചതിൽ ശിവശങ്കർ, യുവി ജോസ്, ടീകെ ജോസ് എന്നീ സർക്കാർ ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടോയെന്ന് സിബിഐ പരിശോധിക്കുകയാണ്.യൂണിടാകിന് കരാർ ലഭിച്ചതിൽ ഈ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടൽ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്.

Related Topics

Share this story