Nature

‘ഇരട്ടക്കുട്ടികളെ അദ്യമായും അവസാനമായും കയ്യിലെടുത്ത് നിൽക്കുന്ന അച്ഛൻ’ ; കരളുലയ്ക്കുന്ന ചിത്രം

കോവിഡ് ഭേദമായ ഗർഭിണിക്ക് 14 മണിക്കൂർ ചികിൽസ വൈകിയതിനു പിന്നാലെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം കേരളത്തിൽ വലിയ ചർച്ചയാവുകയാണ്. ഇതിന് പിന്നാലെ കരളുലയ്ക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇരട്ടക്കുട്ടികളെ അദ്യമായും അവസാനമായും കയ്യിലെടുത്ത് നിൽക്കുന്ന അച്ഛന്റെ ചിത്രം നെഞ്ചുലയ്ക്കുന്നതാണ്. ചിത്രം പങ്കുവച്ച് സർക്കാരിനോടുള്ള രോഷം തുറന്നടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും രംഗത്തെത്തി.

‘അയാളുടെയും പത്നിയുടെയും ഹൃദയമാണ് പൊതിഞ്ഞ് മുറുക്കി ആറടി മണ്ണിൽ സംസ്ക്കരിക്കുന്നത്. ഒപ്പം കുഴിച്ച് മൂടപ്പെടുന്നത് , യാഥാർത്ഥ്യങ്ങളെ മറച്ച് വെച്ച് അഹന്തയിൽ കെട്ടിപ്പൊക്കിയ പ്രചാരവേലയുടെ വ്യാജ നിർമ്മിതികളും.’ – രോഷത്തോടെ ഷാഫി കുറിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.