Times Kerala

റാലിക്കിടെ അപകീര്‍ത്തിപ്പെടുത്തി; അഭിഷേക് ബാനര്‍ജി മോദിക്ക് വക്കീല്‍ നോട്ടീസ് അയച്ചു

 
റാലിക്കിടെ അപകീര്‍ത്തിപ്പെടുത്തി; അഭിഷേക് ബാനര്‍ജി മോദിക്ക് വക്കീല്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രി തന്നെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നരേന്ദ്ര മോദിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.റാലിക്കിടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Related Topics

Share this story