Times Kerala

ബന്ധുവീട്ടിലെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 21കാരൻ റിമാൻഡിൽ

 
ബന്ധുവീട്ടിലെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 21കാരൻ റിമാൻഡിൽ

കു​ള​ത്തൂ​പ്പു​ഴ: പ​ത്തു​വ​യ​സ്സു​കാ​രിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 21കാരൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് സംഭവം. ബന്ധുക്കൾക്കൊപ്പം കു​ള​ത്തൂ​പ്പു​ഴ​യി​ലെ വീ​ട്ടി​ലേ​ക്കെ​ത്തി​യ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ വ​ര്‍ക്ക​ല ക​ര​വാ​രം പു​ന്ന​വി​ള​വീ​ട്ടി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ചി​ത​റ കൊ​ച്ചു​മു​ള്ളി​ക്കാ​ട് ച​രു​വി​ള വീ​ട്ടി​ല്‍ നി​ഹാ​സി​നെ​യാ​ണ് (21) ക​ഴി​ഞ്ഞ​ദി​വ​സം വ​ര്‍ക്ക​ല പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

Related Topics

Share this story