Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

നെയ്യാറ്റിൻകര പോളിടെക്‌നിക്കിൽ ലാറ്ററൽ എൻട്രി പ്രവേശനം

തിരുവനന്തപുരം; നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റിലേക്കുള്ള പ്രവേശനത്തിന് ഒക്‌ടോബർ ഒന്നിന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും.തിരുവനന്തപുരം ജില്ലാ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ, റ്റി.സി, കോൺടാക്ട്, ജാതി, വരുമാനം മുതലായവ) നിർദ്ദേശിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം രാവിലെ ഒൻപതിന് സ്ഥാപനത്തിൽ ഹാജരാകണം.

പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് ഫീസ് 13,190 രൂപ. എ.റ്റി.എം കാർഡ്/ ഡെബിറ്റ് കാർഡ് മുഖേനയും 2,500 രൂപ ക്യാഷ് ആയും ആണ് സ്വീകരിക്കുക. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് ലഭിക്കും. അപേക്ഷകർ അഡ്മിഷനായി വരുമ്പോൾ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.gptcnta.ac.in.

You might also like

Comments are closed.