Times Kerala

സഹോദരന്റെ മരണവാർത്ത അറിഞ്ഞു, മൃതദേഹം കാണാന്‍ ഭര്‍ത്താവിനൊപ്പം കാറില്‍ പോകുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

 
സഹോദരന്റെ മരണവാർത്ത അറിഞ്ഞു, മൃതദേഹം കാണാന്‍ ഭര്‍ത്താവിനൊപ്പം കാറില്‍ പോകുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

ആലുവ: ഹൃദയാഘാതം മൂലം മരിച്ച സഹോദരന്റെ മൃതദേഹം കാണാന്‍ ഭര്‍ത്താവിനൊപ്പം കാറില്‍ പോകുന്നതിനിടെ യുവതി മരിച്ചു. ചെങ്ങമനാട് നെടുവന്നൂര്‍ മണിയന്‍പാറ വിട്ടില്‍ അബുവിന്റെ ഭാര്യ നസീമയാണ് ( 45 ) മരിച്ചത്.നസീമയുടെ ഇളയ സഹോദരന്‍ നാദിര്‍ഷ ( 42 ) തിങ്കളാഴ്ച ഉച്ചയോടെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. അ സഹോദരന്റെ മരണവാര്‍ത്ത അറിഞ്ഞ നസീമ ഉച്ചക്ക് 1.45 ഓടെ മൃതദേഹം കാണാന്‍ ഭര്‍ത്താവിനൊപ്പം സഹോദരന്റെ ഏലൂക്കരയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ദേശീയപാതയില്‍ ദേശം കുന്നുംപുറത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്.ഉടനെ തൊട്ടടുത്ത സി.എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Topics

Share this story