Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലൈഫ് മിഷൻ ക്രമക്കേട്; യൂണിടാക് എംഡിയേയും ഭാര്യയേയും സിബിഐ ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണിടാക് മാനേജ്‌മെന്റ് ഡയറക്ടർ സന്തോഷ് ഈപ്പനേയും ഭാര്യ സീമാ സന്തോഷിനെയും സിബിഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഇവരെ സിബിഐ സംഘം ചോദ്യം ചെയ്യുന്നത്. യൂണിടാക് കമ്പനി ഡയറക്ടറാണ് സീമ.

അതേസമയം, കേസിൽ സിബിഐ അന്വേഷണം ഊർജിതമാക്കി. വടക്കാഞ്ചേരി നഗരസഭയിലെത്തി സിബിഐ ഉദ്യോഗസ്ഥർ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തിരുന്നു. സിബിഐ കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി നഗരസഭാ ഓഫീസിലെത്തി ഫയലുകൾ കസ്റ്റഡിയിലെടുത്തത്.

ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35 -ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്.

You might also like

Comments are closed.