Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

നെടുമങ്ങാട് പോളിടെക്‌നിക്ക്: മൂന്നാംഘട്ട പ്രവേശനം

തിരുവനന്തപുരം; നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ എൻജിനിയറിങ് ഡിപ്‌ളോമ കോഴ്‌സിന്റെ രണ്ടാംവർഷ പ്രവേശനത്തിനുള്ള മൂന്നാംഘട്ട ലാറ്ററൽ എൻട്രി ഒക്‌ടോബർ ഒന്നിന് രാവിലെ ഒൻപത് മണി മുതൽ കോളേജിൽ നടത്തും.

രാവിലെ ഒൻപത് മുതൽ 10 വരെ റാങ്ക് 400 വരെയുള്ളവർക്കും 10 മുതൽ 11 വരെ റാങ്ക് 401 മുതൽ 800 വരെയുള്ളവർക്കും 11 മുതൽ 12 വരെ റാങ്ക് 801 മുതൽ 1262 വരെയുള്ളവർക്കും പങ്കെടുക്കാം. എല്ലാ വിദ്യാർത്ഥികളും സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസ്സൽ ഹാജരാക്കണം. ഡെബിറ്റ്/ക്രെഡിറ്റ്കാർഡ് ഉപയോഗിച്ചോ നേരിട്ടോ 13200 രൂപ ഫീസ് അടയ്ക്കണം. പി.ടി.എ ഫണ്ടും, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. കൂടുതൽവിവരങ്ങൾക്ക്: www.polyadmission.org/let.

You might also like

Comments are closed.