തിരുവനന്തപുരം; ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത അയിരൂരിലെ അപ്ലൈഡ് സയൻസ് കോളേജിലേക്ക് ‘ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം മോഡൽ III (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) ബി.എസ്.സി ഫിസിക്സ് മോഡൽ II (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) കോഴ്സുകളിൽ അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്പെക്റ്റസും www.ihrd.ac.in ൽ ലഭിക്കും. അപേക്ഷാ ഫോം പൂരിപ്പിച്ച് രജിസ്ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാലിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി www.ihrd.ac.in ൽ ലഭിക്കും.
Prev Post
You might also like
Comments are closed.