നടിമാർ കഞ്ചാവും ഹാഷിഷും ഉപയോഗിക്കാറുണ്ട്, അത് തടി കുറക്കാൻ വേണ്ടിയാണ്; രാഖി സാവന്ത്
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട്കേസിൽ നാർക്കോടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രാഖി സാവന്ത്. നിരവധി ബോളിവുഡ് താരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും. എന്നാൽ അത് അവരുടെ ശാരീരികക്ഷമത നിലനിർത്താൻ വേണ്ടിയാണെന്നാണ് താൻ കണ്ടിട്ടുള്ളതെന്നും രാഖി പറഞ്ഞു.
ഞാൻ കഴഞ്ഞ 15 വർഷമായി സിനിമാ ഇൻഡസ്ട്രിയിലുണ്ട്. വിശപ്പ് കുറക്കാൻ നടിമാർ കഞ്ചാവ് ഉപയോഗിക്കാറുണ്ട്. ഭക്ഷണം അധികം കഴിക്കാതിരിക്കുന്നത് തടി കുറയാൻ സഹായിക്കും. മെലിഞ്ഞ് ഗ്ലാമർ നിലനിർത്താൻ വേണ്ടി എന്നോടും ചിലർ അത്തരത്തിലുള്ള ഉപദേശം നൽകിയിരുന്നു – രാഖി സാവന്ത് പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് തനിക്ക് തടി കൂടിയപ്പോൾ ബോളിവുഡിലെ ഒരാൾ വന്നു പറഞ്ഞത്, കഞ്ചാവും ഹാഷും ഉപയോഗിക്കാനാണ്. ബി-ടൗണിലെ സെലബ്രിറ്റികൾ എപ്പോഴും ഫിറ്റായിരിക്കണമെന്ന സമ്മർദ്ദത്തിലാണ്. തടി കൂടിയാൽ സിനിമകൾ ലഭിക്കില്ലെന്ന് അവർ ഭയപ്പെടുന്നു. -രാഖി സാവന്ത് കൂട്ടിച്ചേർത്തു.