കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിന്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. കടലൂര്‍ കോടിക്കല്‍ അബ്ദുല്ല (71), അസ്മ (56) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂടാടി വെള്ളറക്കാട് റെയില്‍വെ സ്‌റ്റേഷന് സമീപമായിരുന്നു അപകടം. നന്തിയില്‍ നിന്ന് വെള്ളറക്കാട്ടിലെ താമസ സ്ഥലേത്തേക്ക് നടന്നു പോകുകയായിരുന്നു ഇരുവരും . ഇതിനിടെ ക്ഷീണിതനായ അബ്ദുല്ല റെയില്‍ വെ ട്രാക്കില്‍ ഇരുന്നു പോയി. ടെയിന്‍ വരുന്നതു കണ്ട അസ്മ ഭര്‍ത്താവിനെ പാലത്തിൽ നിന്നും പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Comments are closed.