ഹൈദരാബാദ്: മതമൗലിക വാദികൾ കത്തിച്ച ക്ഷേത്ര രഥത്തിനു പകരം പുതിയത് നിർമ്മിക്കാൻ ആരംഭിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലോടെയാണ് പുതിയ രഥം ക്ഷേത്രത്തിനു നിർമ്മിച്ചു നൽകാൻ തീരുമാനമായത്.
കിഴക്കൻ ഗോദാവരി ജില്ലയിലെ അന്റാർവേദിയിലെ പ്രശസ്തമായ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ രഥമാണ് ഫെബ്രുവരിയിൽ അക്രമികൾ കത്തിച്ചത് . പെട്രോൾ ഉൾപ്പെടെയുള്ളവ ഒഴിച്ചാണ് രഥം കത്തിച്ചത്. ക്ഷേത്രത്തിന്റെ ആറു പതിറ്റാണ്ട് പഴക്കമുള്ള രഥമാണ് നഷ്ടമായത്. സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് കാട്ടി ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം (എൽആർപിഎഫ്) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിരുന്നു. ഹിന്ദു ക്ഷേത്രങ്ങൾക്ക് മതിയായ സംരക്ഷണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
വിശ്വാസികൾ ആവശ്യപ്പെട്ടിട്ടും രഥം പുതുക്കി നൽകാൻ പോലും ജഗൻ മോഹൻ സർക്കാർ തയ്യാറായിരുന്നില്ല. തുടർന്നാണ് സംഭവത്തിൽ ആഭ്യന്തര മന്ത്രി ഇടപെട്ടത്. പുതിയ രഥം പണിയാൻ സംസ്ഥാന സർക്കാർ 95 ലക്ഷം രൂപയാണ് അനുവദിച്ചത്. റവന്യൂ മന്ത്രി ധർമ കൃഷ്ണദാസിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. രഥം കത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറിയിരുന്നു.
Comments are closed.