Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

വലിയ രോഗവ്യാപനത്തിന് സാധ്യത; കോവിഡ് നിയന്ത്രണം കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍

രോഗികളുടെ എണ്ണം ശരാശരി 20 ദിവസം കൂടുമ്പോള്‍ ഇരട്ടിക്കുന്നുവെന്നും ഇത് വലിയ രോഗവ്യാപനത്തിന്റെ സാധ്യതയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ശനനടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുകയാണ്. കോവിഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസ് ശക്തമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആളകലം പാലിക്കാത്തവരെ കണ്ടെത്തി നടപടി സ്വീകരിക്കും. കോവിഡ് മാനദണ്ഡം പാലിക്കാത്ത കടകള്‍ അടച്ചിടും. ഉടമയ്ക്കെതിരെ നടപടി എടുക്കും. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കും‌.

വിവാഹങ്ങള്‍ക്ക് 50 പേരില്‍ കൂടുതല്‍ അനുവദിക്കില്ല. സംസ്കാരച്ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പാടില്ല. കോവിഡ് പ്രതിരോധത്തില്‍ സഹായിക്കാന്‍ വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഓഫിസര്‍മാര്‍. പ്രവര്‍ത്തനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക അധികാരങ്ങള്‍ നല്‍കും.

എഫ്എല്‍ടിസികളില്‍ 13501 കിടക്കകള്‍ ഒഴിവുണ്ട്. ഒന്നാംനിര കോവിഡ് ചികില്‍സാകേന്ദ്രങ്ങളില്‍ 19478 പേര്‍ ചികില്‍സയില്‍. രണ്ടാംനിര കോവിഡ് ചികില്‍സാകേന്ദ്രങ്ങളില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. കോവിഡ് മുക്തരുടെ ചികില്‍സയ്ക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങും.

സംസ്ഥാനത്ത് 4538 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കരോഗികള്‍ 3997. ഉറവിടമറിയാത്ത കേസുകള്‍ 249. ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട്, 918 പേര്‍. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് ബാധിച്ചു.

You might also like

Comments are closed.