Times Kerala

കോഴിക്കോടും സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് 918 രോഗികൾ; മറ്റു ജില്ലകളിലെ കണക്കുകൾ ഇങ്ങനെ…

 
കോഴിക്കോടും സ്ഥിതി രൂക്ഷമാകുന്നു; ഇന്ന്  918 രോഗികൾ; മറ്റു ജില്ലകളിലെ കണക്കുകൾ ഇങ്ങനെ…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളത്.

കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Topics

Share this story