Times Kerala

’32 വര്‍ഷമായി അവൾ ജീവിക്കുന്നത് എന്റെ ചെലവിൽ, പിന്നെ തല്ലിയാലെന്താ’ അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യക്ക് ക്രൂര മര്‍ദ്ദനം; കേസായതോടെ ന്യായീകരണവുമായി ഡിജിപി

 
’32 വര്‍ഷമായി അവൾ ജീവിക്കുന്നത് എന്റെ ചെലവിൽ, പിന്നെ തല്ലിയാലെന്താ’ അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യക്ക് ക്രൂര മര്‍ദ്ദനം; കേസായതോടെ ന്യായീകരണവുമായി ഡിജിപി

ഭോപ്പാല്‍: അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപി റാങ്കിലുളള പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പൊലീസ് ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ്മ ഭാര്യയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. മധ്യപ്രദേശിലാണ് സംഭവം. സംഭവത്തിൽ ശർമ്മയുടെ മകനാണു ഡിജിപിക്ക് പരാതി നൽകിയത്.

അതേസമയം, മർദിച്ചതിനു ന്യായീകരണവുമായി ശർമ്മ രംഗത്ത് വന്നിരിക്കുകയാണ്. ”32 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. അവൾ 2008 മുതൽ എനിക്കെതിരെ പരാതി പറയുന്നുണ്ട്. എന്നാൽ 2008 മുതൽ എന്റെ വീട്ടിൽ തന്നെയാണ് അവൾ താമസിക്കുന്നത്. എല്ലാ സൗകര്യങ്ങളും ആസ്വദിക്കുന്നു. എന്റെ പണത്തിന് വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നു. ഇതൊക്കെയാണ് ഭാര്യയെ മർദ്ദിച്ച സംഭവത്തിൽ ഡിജി പുരുഷോത്തം ശർമ്മ ന്യായീകരണമായി പറയുന്നത്.

ഇയാൾ ഭാര്യയെ അതിക്രൂരമായി മർദ്ദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. കഴുത്തിൽ പിടിച്ച് നിലത്തേക്ക് വലിച്ചിട്ട് മർദ്ദിക്കുകയാണ് ഇയാൾ ചെയ്യുന്നത്. അടിയുടെ ശബ്ദം വീഡിയോയിൽ കേൾക്കാം. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ പിടിച്ചുമാറ്റണോ വേണ്ടയോ എന്ന് ശങ്കിച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം. ഭാര്യ ഉറക്കെ ബഹളമുണ്ടാക്കുന്നുണ്ടായിരുന്നു. താൻ മറ്റൊരു സ്ത്രീക്കൊപ്പം പിടിക്കപ്പെട്ടപ്പോൾ ഇത് മറച്ചുവയ്ക്കാൻ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടയാണ് വിശദീകരണവുമായി പുരുഷോത്തം എത്തിയത്.

ക്രൂരമർദ്ദനത്തിന്റെ വീഡിയോ…

Related Topics

Share this story