Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പ്രാദേശിക ടൂറിസം; മുന്നേറ്റം തീർത്ത് കോഴിക്കോട് ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം

കോഴിക്കോട്;  വിനോദ സഞ്ചാര പദ്ധതികളുടെ നേട്ടം കൊയ്യാൻ പൊതുജനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക ടൂറിസത്തിൽ മുന്നേറ്റം തീർത്ത് കോഴിക്കോട് ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്ത ടൂറിസം യൂണിറ്റികളുള്ള ജില്ലയായി ഒന്നാം സ്ഥാനത്താണ് കോഴിക്കോട്. 4,313 യൂണിറ്റുകളാണ് ജില്ലയിലുള്ളത്. മിഷനിലൂടെ സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിനായി പരിശീലനങ്ങൾ നടത്തി ഏറ്റവും കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് എത്തിച്ചതിൽ രണ്ടാം സ്ഥാനമാണ് ജില്ലയ്ക്കുള്ളത്. 786 പേരെയാണ് മിഷൻ പരിശീലനം നൽകി സജ്ജരാക്കിയത്.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസംപദ്ധതികൾ നടപ്പിലാക്കിയതിൽ മൂന്നാം സ്ഥാനവും ഉത്തരവാദിത്ത ടൂറിസം മിഷൻ വഴി പ്രദേശവാസികൾക്ക് വരുമാനമാർഗം മെച്ചപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ല കരസ്ഥമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ ഒളവണ്ണ ,കടലുണ്ടി ,തലക്കുളത്തൂർ,കൂടരഞ്ഞി പഞ്ചായത്തുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും ജില്ലാപഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റുപഞ്ചായത്തുകളിലും ഉത്തരവാദിത്ത ടൂറിസം മിഷൻ ഗ്രാമീണ ടൂറിസം വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രൊജക്റ്റ് ഏരിയയായ ഒളവണ്ണ , കടലുണ്ടി പഞ്ചായത്തുകളിലൂടെ പ്രാദേശിക ഗ്രാമീണ സാധ്യത ബോധ്യപ്പെടുത്തിയതിനു പുറമേ ഗുണഭോക്താക്കൾക്ക് ടൂറിസം സംരംഭകത്വത്തിലേക്ക് വരാനുള്ള പ്രവർത്തനങ്ങളും മിഷൻ നടത്തി. രജിസ്റ്റർ ചെയ്ത യൂണിറ്റുകൾക്ക് ടൂറിസം മേഖലയിൽ വരുമാന മാർഗത്തിനുള്ള അവസരങ്ങൾ തുറന്നു കൊടുക്കയും ചെയ്തു.

ഒരു പ്രദേശത്തിന്റെ തനതായ ഭംഗിയും ആ പ്രദേശത്തിന്റെ പാരമ്പര്യ സംസ്‌കാരവും നിലനിർത്തി, പ്രകൃതിക്കു കോട്ടം വരുത്താതെ പ്രദേശവാസികളെയും അവരുടെ ഗ്രാമീണ ചുറ്റുപാടുകളെയും ശാക്തീകരിച്ചതിനു പുറമേ യുവതലമുറയ്ക്കും സ്ത്രീകൾക്കും ടൂറിസത്തിലൂടെ തൊഴിലും വരുമാനവും ലഭിക്കാനുള്ള അവസരങ്ങളും മിഷൻ ഒരുക്കി.

ഓല മെടയുന്ന യൂണിറ്റുകൾ, വീട്ടിലെ ഊണ് യൂണിറ്റുകൾ, മീൻപിടുത്തം, തെങ്ങുകയറ്റം , പാരമ്പര്യ തൊഴിൽ തുടങ്ങി പലയിനം യൂണിറ്റുകൾ ഇത്തരത്തിൽ ഈ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തലക്കുളത്തൂർ പഞ്ചായത്തിനെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പെപ്പർ പദ്ധതിയിൽ ഉൾപ്പെടുത്തി. ഈ പഞ്ചായത്തിലെ നടുത്തുരുത്തി എന്ന പ്രദേശം ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ലോക ശ്രദ്ധയാർജ്ജിച്ചു. കോഴിക്കോട് കാപ്പാട് ബീച്ചിൽ നിന്നും 8 കിലോ മീറ്റർ ദൂരമുള്ള ഈ തുരുത്തിന്റെ മനോഹാരിതയും പുഴ വിഭവങ്ങളുടെ രുചിയും കരകൗശലവസ്തു നിർമാണ അനുഭവങ്ങളും ഏതൊരാളെയും ആകർഷിക്കുന്ന തരത്തിലാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ പാക്കേജുകൾ തയ്യാറാക്കിയിട്ടുള്ളത്.

ജില്ലയിലെകുന്നുകൾ,അരുവികൾ,മലയോരങ്ങൾ,പാറകൾ,ചിത്രശലഭങ്ങൾ,കാവുകൾ,കലാരൂപങ്ങൾ,ഉത്സവങ്ൾ, പ്രധാന ആകർഷണ സ്ഥലങ്ങൾ, എന്നിവയെ കോർത്തിണക്കി ഗ്രാമീണ ടൂറിസം പാക്കേജുകളാക്കി(വില്ലജ് ലൈഫ്

എക്‌സ്പീരിയൻസ് പാക്കേജസ് -വിഎൽഇ, 1800 മുതൽ 5000 രൂപവരെ) പ്രാദേശിക വരുമാനം വർദ്ധിപ്പിക്കാനുള്ള വിവിധ പ്രവർത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം മിഷൻ കോഴിക്കോട്ട് നടത്തി വരുന്നുണ്ട്.

കൂടരഞ്ഞി പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം പഞ്ചായത്തായി മാറിക്കഴിഞ്ഞു. വിവിധയിനം ഫല വൃക്ഷങ്ങളുടെ കലവറയും പ്രകൃതിരമണീയവുമായ ഈ പ്രദേശത്തു ഫാം ടൂറിസവും സൈറ്റ് എക്‌സിപീരിൻസും കൊണ്ട് വളരെ ആകർഷണീയമായ പാക്കേജുകളണ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ വരാൻ പോകുന്നത്. ഇതുകൂടാതെ ജില്ലയിലുടനീളം യൂണിറ്റു പ്രവർത്തനങ്ങളും വീട്ടമ്മമാർക്ക് എത്‌നിക് പദ്ധതിയിലൂടെ ജില്ലയിൽ ഓൺലൈനായി ബുക്കിങ്ങിനുള്ള സംവിധാനവും ജില്ലാ മിഷൻ ചെയ്തിട്ടുണ്ട്.

ഒരു പ്രദേശത്തിന്റെ തനതായ ഭംഗിയും ആ പ്രദേശത്തിന്റെ പാരമ്പര്യ സംസ്‌കാരവും നിലനിർത്തി പ്രകൃതിക്കു കോട്ടം വരുത്താതെ പ്രദേശവാസികളെയും ഗ്രാമീണ ജീവിതത്തെയും ഉൾക്കൊള്ളിച്ചു കൊണ്ട് റിസോഴ്‌സ് ഡയറക്ടറി നിർമ്മിക്കും. ഡയറക്ടറി ഉപയോഗിച്ച് ആ പഞ്ചായത്തിന് ഏറ്റവും യോജിച്ച ഗ്രാമീണ ടൂറിസം പാക്കേജുകൾ തയ്യാറാക്കും.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ കൂടുതൽ പഞ്ചായത്തുകളിലേക്ക് ഉത്തരവാദിത്തടൂറിസം മിഷൻ പ്രവർത്തങ്ങൾ വ്യാപിപ്പിക്കും. ഇതിനുള്ള സാധ്യത പഠനം നടത്തിവരികയാണ്. ഗ്രാമീണ ടൂറിസം വികസന സാധ്യതക്കു കൂടുതൽ അവസരമൊരുക്കാൻ ജില്ലയിലെ 57 വ്യവസായ പങ്കാളികളുമായി സർട്ടിഫിക്കറ്റ് ഓഫ് അസോസിയേഷൻ വയ്ക്കുകയും 43 സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഫ്രീ ഡിക്ലറേഷൻ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ബദൽ പരിസ്ഥിതി സൗഹാർദ ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ ജില്ലയിൽ രജിസ്റ്റർ ചെയ്ത യൂണിറ്റുകളുമായി ലിങ്കേജാക്കുകയും ചെയ്തിട്ടുണ്ട്.

മിഷനിൽ രജിസ്റ്റർ ചെയ്ത പല യൂണിറ്റുകൾക്കും ജില്ലയിലെ ടൂറിസം ഇൻഡസ്ട്രയിൽ മുൻപന്തിയിൽ നിൽക്കുന്ന 57 സ്ഥാപനങ്ങളുമായി ലിങ്കേജ് ഉണ്ടാക്കികൊടുക്കുകയും അതുവഴി ചൂഷണമില്ലാത്ത വരുമാനമാർഗം ലഭിക്കാൻ അവസരമൊരുക്കികൊടുക്കുകയും ചെയ്തു. ജില്ലയിലെ പ്രധാന

ടൂറിസം ഇൻഡസ്ട്രികളായ കടവ് റിസോർട്, വെസ്റ്റവേ, ഗേറ്റ് വേ, മലബാർ പാലസ് , മലബാർ ഗേറ്റ് എന്നീ സ്ഥാപനങ്ങൾ ഉത്തരവാദിത്ത ടൂറിസം മിഷന്റെ കരകൗശല വസ്തുക്കൾക്കായി ക്രാഫ്റ്റ് വിപണന കോർണർ നൽകിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത യൂണിറ്റുകൾക്ക് കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സൗജന്യ മാർക്കറ്റിംഗ് സൗകര്യവും നടത്തിവരുന്നുണ്ട്.

കളരി യൂണിറ്റുകൾ,കൈത്തറി യൂണിറ്റുകൾ,കയർസൊസൈറ്റികൾ,മൺപാത്രനിർമാണ യൂണിറ്റുകൾ,കുപ്പിക്കപ്പൽ യൂണിറ്റുകൾ, ഗോത്ര കലാരൂപങ്ങൾ,വെങ്കല നിർമാണം, തോണിയാത്ര, മീൻപിടുത്തം,പുഴ വിഭവാസ്വാദനം ,കാവ് സന്ദർശനം ,പുരാതന പള്ളികൾ,ആരാധനാലയങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും മിഷൻ നടത്തുന്നുണ്ട്.

കുന്നുകൾ, ഐതീഹ്യകഥ പറച്ചിൽ, കാർഷിക നൃത്തം,ദഫ് മുട്ട്, വട്ടംകളി, കോൽക്കളി,കരകൗശല വസ്തു നിർമാണം, തിറയാട്ടചമയം,മലബാറി

രുചിക്കൂട്ടുകൾ,കുന്നുകൾ, മലകൾ,പാറകൾ,വയൽ, നടൻ കലാരൂപങ്ങൾ തുടങ്ങി കേരളീയ ഗ്രാമീണ തനിമയെ വിവിധയിനം ഗ്രാമീണ ടൂറിസം പാക്കേജുകളിലൂടെ മിഷൻ സഞ്ചാരികൾക്കു മുന്നിൽ എത്തിക്കുന്നു.

പ്രദേശത്തെ സംസ്‌കാരത്തിനും കലാരൂപത്തിനും രുചിക്കൂട്ടുകൾക്കും ഫല വൃക്ഷാദികളെയും തൊട്ടറിയുന്ന പാക്കേജുകളാണ് കോഴിക്കോട് ജില്ലയിൽ തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ പാക്കേജുകൾ മാർക്കറ്റിങ് ചെയ്യുന്നതിന് വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് പാക്കേജുകൾക്കു പ്രാധാന്യം കൊടുക്കുന്നതിനായി പ്രൊമോഷണൽ വിഡിയോകൾ മിഷൻ തയ്യാറാക്കിയിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം അവ കണ്ടത്. സ്‌പെഷ്യൽ ടൂറിസം ഗ്രാമ സഭകൾ, ജില്ലാതല സെമിനാറുകൾ,ടൂറിസം സംരഭക യോഗങ്ങൾ എന്നിങ്ങനെ വിവിധയിനം പരിപാടികളും ജില്ലയിൽ ഇതിനോടകം ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തിയിട്ടുണ്ട്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എല്ലാ പരിശീലങ്ങളും ഓൺലൈനായി നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. ജില്ലയിൽ 2020 -2021 സാമ്പത്തിക വർഷം കുറഞ്ഞത് ആയിരം പേർക്ക് വിവിധ പരിശീലങ്ങൾ നൽകുമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ.രൂപേഷ്‌കുമാർ പറഞ്ഞു. ജില്ലയിലെ 4,313 യൂണിറ്റുകളിൽ രജിസ്റ്റർ ചെയ്ത വിഭാഗത്തിലും ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തിയ വിവിധയിനം പരിശീലന പരിപാടികളിലും ഏറ്റവും കൂടുതൽ പങ്കാളികളായിട്ടുള്ളത് സ്ത്രീകളാണ്. ഇത് അഭിമാനകരമായ നേട്ടമാണെന്നും ഗ്രാമീണ ടൂറിസം വികനത്തിൽ സ്ത്രീകൾക്ക് ലഭിക്കാവുന്ന ഒരുപാട് സാധ്യതകളും അവസരങ്ങളും അവർക്കു നേടിയെടുക്കാൻ ടൂറിസം മേഖലയിലൂടെ സാധിക്കുമെന്നും ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ ശ്രീകലാലക്ഷ്മി പറഞ്ഞു.

You might also like

Comments are closed.