സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിലക്ക് നീക്കി ഫെഫ്ക അടക്കമുള്ളവര്‍ക്ക് പിഴ ചുമത്തിയ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഉത്തരവ് കോടതി ശരിവച്ചു. ട്രേഡ് യൂണിയനായ ഫെഫ്ക കോംപറ്റീഷന്‍ ആക്ട് പരിധിയില്‍ വരില്ലെന്ന ഫെഫ്കയുടെ വാദം കോടതി തള്ളി. ട്രെയ്ഡ് യൂണിയനും കൊമ്പറ്റീഷന്‍ ആക്ട് ബാധകമാണെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പിഴ തുകയില്‍ കുറവ് വരുത്തണമെന്ന ആവശ്യം ഫെഫ്ക ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതോടെ അമ്മ, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയന്‍, ഡയറക്ടേഴ്‌സ് യൂണിയന്‍ തുടങ്ങിയവര്‍ മുന്‍ നിശ്ചയിച്ച പ്രകാരം പിഴ നൽകണം.
Comments are closed.