ബംഗളൂരു: ബംഗളൂരു തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയെന്ന യുവമോര്‍ച്ച അധ്യക്ഷൻ തേജസ്വി സൂര്യയുടെ പരാമര്‍ശത്തിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്ത്. തേജസ്വിയെ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
‘ബിജെപി തേജസ്വി സൂര്യയെ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണം. അദ്ദേഹം ബംഗളൂരുവിനെ നശിപ്പിക്കുകയാണ്. ഇത് ലജ്ജാകരമാണ്’ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പറഞ്ഞു.
അതേസമയം, കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ തേജസ്വി സൂര്യക്ക് പിന്തുണ നല്കി. കുറച്ച് വര്‍ഷങ്ങളായി ഇവിടെ എന്‍ ഐ എ വേണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. ഇത് അംഗീകരിച്ചതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അഭിനന്ദനങ്ങളെന്ന് യെദ്യൂരപ്പ പറഞ്ഞു.
യുവമോര്‍ച്ച ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് തേജസ്വി സൂര്യയുടെ പരാമര്‍ശം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുടെ സിലിക്കന്‍ വാലി ബംഗളൂരു ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു എന്നായിരുന്നു പരാമർശം.
Comments are closed.