Times Kerala

‘ആശുപത്രി ബില്ലടക്കാന്‍ പണമില്ല, എസ്പിബിയുടെ മൃതദേഹം വിട്ടു കിട്ടാന്‍ ഇടപെട്ടത് ഉപരാഷ്ട്രപതി’..; എന്തിനാണ് ആശുകള്‍ ഇങ്ങനെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്.,വ്യാജ വാര്‍ത്തകള്‍ക്കെതിരെ മകന്‍ ചരണ്‍

 
‘ആശുപത്രി ബില്ലടക്കാന്‍ പണമില്ല, എസ്പിബിയുടെ മൃതദേഹം വിട്ടു കിട്ടാന്‍ ഇടപെട്ടത് ഉപരാഷ്ട്രപതി’..; എന്തിനാണ് ആശുകള്‍ ഇങ്ങനെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്.,വ്യാജ വാര്‍ത്തകള്‍ക്കെതിരെ മകന്‍ ചരണ്‍

അന്തരിച്ച ഗായകൻ എസ്‌‌.പി. ബാലസുബ്രഹ്മണ്യത്തിന്റെ ചികിത്സാചെലവുമായി ബന്ധപ്പെട്ടുള്ള വ്യാജവാർത്തകളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ആശുപത്രിയില്‍ പണം അടക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയതിനാല്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ മൃതദേഹം വിട്ടു കിട്ടാന്‍ ഉപരാഷ്ട്രപതി ഇടപെടേണ്ടി വന്നു എന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മകൻ ചരണ്‍. എസ്പിബിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ചരണിന്റെ പ്രതികരണം.

എസ്പിബിയുടെ കുടുംബത്തിന് ആശുപത്രിയില്‍ പണം അടക്കാന്‍ സാധിച്ചില്ല. തമിഴാനാട് സര്‍ക്കാറിനോട് സഹായം ചോദിച്ചുവെങ്കിലും സഹായിക്കാത്തതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതിയെ സഹായിക്കുകയായിരുന്നു. അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടു നല്‍കാന്‍ തീരുമാനമായത് എന്നാണ് പ്രചരിക്കുന്നത്.

എന്നാല്‍ ഇതെല്ലാം ശുദ്ധ നുണയാണെന്ന് എസ്പിബി ചരണ്‍ വ്യക്തമാക്കി. ഓഗസ്റ്റ് 5ന് ആണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എസ്പിബിയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതലുള്ള എല്ലാ ബില്ലുകളും കുടുംബം തന്നെയാണ് അടച്ചത് എന്ന് ചരണ്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കുടുംബവും ആശുപത്രി അധികൃതരും സംയുക്ത പ്രസ്താവന ഇറക്കുമെന്നും ചരണ്‍ വ്യക്തമാക്കി. എന്തിനാണ് ആശുകള്‍ ഇങ്ങനെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും എസ്പിബിയുമായി അടുപ്പമുള്ളവരെ ഇത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും എസ്പിബി വീഡിയോയില്‍ പറഞ്ഞു.

Related Topics

Share this story