Times Kerala

തളിപ്പറമ്പിൽ വിവാഹിതയായ 24കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ; മുഖ്യപ്രതിക്കായി തിരച്ചിൽ

 
തളിപ്പറമ്പിൽ വിവാഹിതയായ 24കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ; മുഖ്യപ്രതിക്കായി തിരച്ചിൽ

കണ്ണൂർ: തളിപ്പറമ്പിൽ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. രയരോത്തെ കൊട്ടാരത്തിൽ ഹൗസിൽ പ്രകാശ് കുര്യനെ (35) ആണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി നെല്ലിപ്പാറ സ്വദേശി ബിജോയ് ഒളിവിലാണ്. കാസർകോട് സ്വദേശിനിയായ യുവതിയെ ഫോണ്‍ വഴി സൗഹൃദം സ്ഥാപിച്ചാണ് കാറിൽ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചത്. ഓഗസ്റ്റ് 25നാണ് സംഭവം. ഭർത്താവിന്‍റെ വീട്ടിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.ഡി.വൈ.എസ്.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എൻ.കെ. ഗിരീഷ്, എ.എസ്.ഐ. കെ. സത്യൻ, സീനിയർ സി.പി.ഒ.മാരായ സുരേഷ് കക്കറ, ടി.കെ. ഗിരീഷ്, സിന്ധു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Topics

Share this story