മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ സർക്കാർ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ ആണ് തീപിടിത്തമുണ്ടായത്.
തീ പിടിക്കുമ്പോൾ ഐസിയുവിൽ 15 രോഗികൾ ഉണ്ടായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.
Comments are closed.