Times Kerala

കോവിഡ് കെയർ സെന്‍ററിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; സഹപ്രവർത്തകരായ രണ്ട് ഡോക്ടര്‍മാർക്കെതിരെ കേസ്

 
കോവിഡ് കെയർ സെന്‍ററിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; സഹപ്രവർത്തകരായ രണ്ട് ഡോക്ടര്‍മാർക്കെതിരെ കേസ്

പൂനെ: മഹാരാഷ്ട്രയിൽ കോവിഡ് കെയർ സെന്‍ററിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സഹപ്രവർത്തകരായ രണ്ട് ഡോക്ടര്‍മാർക്കെതിരെയാണ് വനിതാ ഡോക്ടറുടെ ആരോപണം. പൂനെയിൽ ഒരു കോവിഡ് ഫെസിലിറ്റി സെന്‍ററിലെ ഡോക്ടറായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാർക്കെതിരെ ശിവജി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം ഈ രണ്ട് പേർക്കും തന്നോട് മോശമായി പെരുമാറുകയാണെന്നാണ് പരാതിയിൽ സ്ത്രീ ആരോപിക്കുന്നത്. പലപ്പോഴും മോശമായി സ്പർശിച്ചുവെന്നും പറയുന്നുണ്ട്.

Related Topics

Share this story