ചണ്ഡിഗഡ്: പാർലമെൻ്റ് പാസാക്കിയ വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിൻറെ ധര്‍ണ. ഷഹിദ് ഭഗത് സിങ് നഗറിലെ ഘത്കാര്‍ കാലനിലാണ് അമരീന്ദര്‍ സിംഗ് ധര്‍ണ ഇരിക്കുന്നത്.
കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. സംസ്ഥാന വിഷയമായ കൃഷിയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനു അധികാരമില്ലെന്നും നിയമനിര്‍മാണം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാര്‍ഷിക ബില്ലുകള്‍ തയാറാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്ന കേന്ദ്ര മന്ത്രി നരേന്ദ്ര തോമറിന്റെ വാദം കളവാണ്. നിയമ നിര്‍മാണം സംബന്ധിച്ച തീരുമാനമെടുത്ത ശേഷമാണ് അറിയിച്ചതെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.
Comments are closed.