Times Kerala

“ബോബി മിഷൻ 1000 ഫ്രീ ഹോംസ്” പദ്ധതിയുടെ ഭാഗമായി വീടുവെച്ചു നൽകി

 
“ബോബി മിഷൻ 1000 ഫ്രീ ഹോംസ്” പദ്ധതിയുടെ ഭാഗമായി വീടുവെച്ചു നൽകി

തിരുവനന്തപുരം: ഓലഷെഡ്ഢിൽ തലചായ്ക്കാനാകാതെ ബുദ്ധിമുട്ടിലായിരുന്ന നിർദ്ധന വിദ്യാർത്ഥിനി വൈഷ്ണവിക്ക് ഇനി പുതിയ വീടിന്റെ തണൽ. പിതാവ് മരണപ്പെട്ടതിനെ തുടർന്ന് അമ്മയുടെ തയ്യൽ ജോലിയിൽ നിന്നുള്ള തുച്ഛ വരുമാനത്തിൽ പഠിക്കുന്ന വൈഷ്ണവിക്ക് ഡോ. ബോബി ചെമ്മണൂർ വീട് വെക്കാൻ സഹായിച്ചു. കാട്ടായിക്കോണം ശാസ്തവട്ടത്തു വച്ച് നടന്ന ചടങ്ങ് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡോ. ബോബി ചെമ്മണൂരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. “ബോബി മിഷൻ 1000 ഫ്രീ ഹോംസ്” പദ്ധതിയുടെ ഭാഗമായി ഡോ. ബോബി ചെമ്മണൂർ വൈഷ്ണവിക്ക് വീടിന്റെ താക്കോൽ കൈമാറി.ഡോ. ബോബി ചെമ്മണൂരിന്റെ ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. വാർഡ് കൗൺസിലർ സിന്ധു ശശി പങ്കെടുത്തു. കടുത്ത ജീവിത പ്രതിസന്ധിക്കിടയിലും പ്ലസ് ടുവിന് ഉന്നതവിജയം നേടിയ വൈഷ്ണവി ഇപ്പോൾ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്.

Related Topics

Share this story