Times Kerala

ശരീരത്തിലേക്ക്‌ ചേർത്തുപിടിച്ച്‌ ലൈംഗിക ചുവയോടെ സംസാരിച്ചു, പരാതിപ്പെട്ടപ്പോൾ അസഭ്യ പരാമാർശം നടത്തി, പീഡിപ്പിക്കാൻ ലക്ഷ്യമിട്ട്‌ ബലപ്രയോഗം നടത്തി; വിദ്യാർത്ഥിനിയുടെ പരാതിയിൽ അമല മെഡിക്കൽ കോളേജിലെ മൂന്ന് അധ്യാപകർക്കെതിരെ കേസ്

 
ശരീരത്തിലേക്ക്‌ ചേർത്തുപിടിച്ച്‌  ലൈംഗിക ചുവയോടെ സംസാരിച്ചു, പരാതിപ്പെട്ടപ്പോൾ അസഭ്യ പരാമാർശം നടത്തി, പീഡിപ്പിക്കാൻ ലക്ഷ്യമിട്ട്‌ ബലപ്രയോഗം നടത്തി; വിദ്യാർത്ഥിനിയുടെ പരാതിയിൽ അമല മെഡിക്കൽ കോളേജിലെ മൂന്ന് അധ്യാപകർക്കെതിരെ കേസ്

തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ പേരാമംഗലം പൊലീസ്‌ കേസെടുത്തു. അമല മെഡിക്കൽ കോളേജിലെ മൂന്ന് അധ്യാപകർക്കെതിരെയാണ് പരാതി.

വിദ്യാർഥിനിയെ ശരീരത്തിലേക്ക്‌ ചേർത്തുപിടിച്ച്‌ ലൈംഗിക ചുവയോടെ സംസാരിച്ചതായാണ്‌ പരാതി. സംഭവം വകുപ്പുമേധാവിയോട് ‌ പരാതിപ്പെട്ടപ്പോൾ അതിനേക്കാൾ മോശമായ അസഭ്യ പരാമാർശം നടത്തിഎന്നും പരാതിയിൽ പറയുന്നു. മാത്രമല്ല, സ്ഥാപനത്തിന്‌ മോശം വരുത്തുന്ന പരാതികൾ നൽകിയാൽ ഭവിഷ്യത്ത്‌ നേരിടുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു‌.

2017ലാണ്‌ സംഭവം. മൂന്നുവർഷം കടുത്ത പീഡനം അനുഭവിച്ച്‌ കോഴ്‌സ്‌ പൂർത്തിയാക്കി. നേരത്തെ മാനേജ്‌മെന്റിന്‌ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ്‌ തൃശൂർ സിറ്റി പൊലീസ്‌ കമീഷണർക്ക്‌ പരാതി നൽകിയതെന്ന് പെൺകുട്ടിയുടെ‌ ബന്ധുക്കൾ പറഞ്ഞു. തുടർന്ന്‌ മജിസ്‌ട്രേറ്റിനു മുന്നിലും വിദ്യാർത്ഥിനി മൊഴി നൽകി. അധ്യാപകരുടെ അസഭ്യസംസാരം മൊബൈലിൽ പകർത്തിയതിന്റെ രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസിന്‌ കൈമാറിയതായി ബന്ധുക്കൾ പറഞ്ഞു.

Related Topics

Share this story