ചെങ്ങന്നൂർ: പമ്പാനദിയിൽ കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗലം ആനന്ദവില്ലയിൽ അരുണി(20)ന്റെ മൃതദേഹമാണ് ചെങ്ങന്നൂർ കോടിയാട്ടുകര മാലിക്കടവിൽ നിന്ന് പോലീസ് കണ്ടെത്തിയത്.
ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടു പോയി.
Comments are closed.