Times Kerala

വിജയ് പി നായരുടെ ഡോക്ട്രേറ്റ് വ്യാജമെന്ന് പരാതി; അന്വേഷണം

 
വിജയ് പി നായരുടെ ഡോക്ട്രേറ്റ് വ്യാജമെന്ന് പരാതി; അന്വേഷണം

തിരുവനന്തപുരം: യുട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുകയും, അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്ത വിജയ് പി നായരെന്നയാളുടെ ഡോക്ടറേറ്റ് വ്യാജമെന്ന് പരാതി. ഇക്കാര്യം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.ഡോക്ട്രേറ്റ് വ്യാജമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സുകളാണ് പരാതി നൽകിയത്. ഇയാൾക്ക് എതിരെ ഐടി ആക്ട് ചുമത്താൻ സാധിക്കുമോ എന്നതിന്‍റെ നിയമവശവും പൊലീസ് പരിശോധിക്കുന്നു.

വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം; ബിരുദം നല്‍കിയ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി വെറും കടലാസ് സര്‍വ്വകലാശാലക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് വിജയ് പി നായർ ദുരുപയോഗം ചെയ്തുവെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരളാ ചാപ്റ്റർ അധികൃതർ വ്യക്തമാക്കി. ഇയാൾ സംഘടനയിൽ രജിസ്റ്റർ ചെയ്തിട്ടില്ല.റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. ഈ സാഹചര്യത്തിലാണ് വിജയ് പി നായർക്കെതിരെ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമ നടപടി ആരംഭിച്ചത്.

ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും സംഘടന പരാതി നൽകും. തമ്പാനൂർ പൊലിസ് നിലവിലെ അന്വേഷണത്തിന്‍റെ ഭാഗമായി വ്യാജ ഡോക്ട്രേറ്റ് പരാതിയും അന്വേഷിക്കും.

Related Topics

Share this story