Times Kerala

ബൈക്കിലെത്തി മാലമോഷണം; പീരുമേട് സ്വദേശി തുരുവനന്തപുരത്ത് പിടിയിൽ

 
ബൈക്കിലെത്തി മാലമോഷണം; പീരുമേട് സ്വദേശി തുരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: ബൈക്കിലെത്തി മാല മോഷ്​ടിച്ച കേസിൽ യുവാവ അറസ്​റ്റിൽ. പീരുമേട് സ്വദേശി രതീഷാണ്​ (26) പിടിയിലായത്​. 2019 ഡിസംബറിൽ തിരുവമ്പാടി കുഴിവേറ്റിങ്കര ചിദംബരത്തിന്റെ ഭാര്യ സതിയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ്​ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്. കേസിൽ ഒന്നാം പ്രതിയെ പൊലീസ് നേരത്തേ പോലീസ് അറസ്​റ്റ്​ ചെയ്‌തിരുന്നു. രണ്ടാം പ്രതിയായ രതീഷിനെ തിരുവനന്തപുരം പോത്തൻകോട് ഉള്ള സഹോദരിയുടെ വീട്ടിൽനിന്ന് എസ്.ഐ എം.എസ്. തിരുമേനി, എ.എസ്.ഐ രാംദാസ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പിടികൂടിയത്.

Related Topics

Share this story