Times Kerala

വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തിട്ടും യൂട്യൂബല്‍ നിന്നും അശ്ലീല വീഡിയോകൾ ഡിലീറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാതെ പോലീസ്

 
വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തിട്ടും യൂട്യൂബല്‍ നിന്നും അശ്ലീല വീഡിയോകൾ ഡിലീറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാതെ പോലീസ്

തിരുവനന്തപുരം : യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുകയും, അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്ത വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തിട്ടും യൂട്യൂബല്‍ നിന്നും അശ്ലീല വീഡിയോ ഡിലീറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാതെ പോലീസ്. ഇപ്പോഴും നിരവധിപ്പേരാണ് ഈ വീഡിയോകൾ കാണുന്നത്. എന്നാല്‍, വിഷയത്തില്‍ സൈബര്‍ പരിശോധനകള്‍ തുടരുകയാണെന്നാണ് പോലീസിന്റെ വിശദീകരണം.അശ്ലീലം നിറഞ്ഞ ഒട്ടേറെ വീഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്. യൂട്യൂബില്‍ പരാതി നല്‍കി വിഡിയോ ഡിലീറ്റ് ചെയ്യാനുള്ള പോലീസ് നടപടി വൈകുന്നതോടെ ലക്ഷങ്ങള്‍ അത് കാണുന്നതിനും ഇടയാകുന്നുണ്ട്. ഇന്ന് സൈബര്‍ സെല്‍ വിഡിയോ പരിശോധിക്കുമെന്നും അതിന് ശേഷം യൂട്യൂബിന് അപേക്ഷ നല്‍കുമെന്നുമാണ് പോലീസിന്റെ വിശദീകരണം.

Related Topics

Share this story