Times Kerala

ഐഎസ് പ്രവര്‍ത്തകൻ സുബ്ഹാനി ഹാജ മൊയ്ദീന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ചു എൻഐഎ കോടതി

 
ഐഎസ് പ്രവര്‍ത്തകൻ സുബ്ഹാനി ഹാജ മൊയ്ദീന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ചു എൻഐഎ കോടതി

കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേരുകയും ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്‌തെന്ന കേസില്‍ മലയാളിയായ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് എൻഐഎ കോടതി. സുബ്ഹാനി ഹാജ ഒരു ലക്ഷം രൂപ പിഴ അടക്കണമെന്നും കൊച്ചി എൻഐഎ കോടതി വിധിച്ചു . ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുക ,ഗൂഢാലോചന നടത്തുക ,തീവ്രവാദ പ്രവർത്തനത്തിൽ പങ്കാളിയാവുക ,അതിനു സഹായം ചെയ്യുക അടക്കമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ നിലനിൽക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം കേസിൽ ഒരാൾ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുന്നത്.

Related Topics

Share this story