Times Kerala

ലൈഫ് മിഷൻ ക്രമക്കേട്; എംഡി സന്തോഷ് ഈപ്പനെതിരെ കൂടുതൽ തെളിവുകളുമായി സിബിഐ; അറസ്റ്റ് ഉടൻ

 
ലൈഫ് മിഷൻ ക്രമക്കേട്; എംഡി സന്തോഷ് ഈപ്പനെതിരെ കൂടുതൽ തെളിവുകളുമായി സിബിഐ; അറസ്റ്റ് ഉടൻ

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ലൈഫ് മിഷനുമായു ബന്ധപ്പെട്ട കമ്മീഷൻ സംബന്ധിച്ച് സിബിഐ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ കേസിൽ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

Related Topics

Share this story