Times Kerala

നിങ്ങളുടെ കൂട്ടത്തിൽ നടക്കുന്ന ഒരാൾക്ക് സൂപ്പർ പവർ കിട്ടിയാൽ എങ്ങനെയുണ്ടാകും! അതിന്റെ ഉത്തരമാണ് ഈ സിനിമ..;മിന്നൽ മുരളിയെ കുറിച്ച് ബേസിൽ ജോസഫ്

 
നിങ്ങളുടെ കൂട്ടത്തിൽ നടക്കുന്ന ഒരാൾക്ക് സൂപ്പർ പവർ കിട്ടിയാൽ എങ്ങനെയുണ്ടാകും! അതിന്റെ ഉത്തരമാണ് ഈ സിനിമ..;മിന്നൽ മുരളിയെ കുറിച്ച് ബേസിൽ ജോസഫ്

ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് മിന്നൽ മുരളി.മാർവെലേ അവഞ്ചേഴ്സോ പോലുള്ള സൂപ്പർ ഹീറോ ചിത്രമല്ല മിന്നൽ മുരളിയെന്ന് തുറന്നു പറയുകയാണ് സംവിധായകൻ ബേസിൽ ജോസഫ്. മിന്നൽ മുരളി തനിനാടൻ സൂപ്പർ ഹീറോ ആണെന്നും അദ്ദേഹം മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

നിങ്ങളുടെ കൂട്ടത്തിൽ നടക്കുന്ന ഒരാൾക്ക് സൂപ്പർ പവർ കിട്ടിയാൽ എങ്ങനെയുണ്ടാകും! അതിന്റെ ഉത്തരമാണ് ഈ സിനിമ. സ്വന്തമായി സൂപ്പർ ഹീറോ ഇല്ലാത്തവരാണ് മലയാളികൾ, ഇന്നും നമ്മുടെ കുട്ടികൾ ആരാധിക്കുന്നത് ഇന്ത്യൻ മിത്തുകളിലെയും ഹോളിവുഡിലെയും അമാനുഷിക കഥാപാത്രങ്ങളെയാണ്. മിന്നൽ മുരളി മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോയായിരിക്കും. ബേസിൽ പറഞ്ഞു.

തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷാന്‍ റഹമാന്‍ സംഗീതവും സമീര്‍ താഹിര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

 

Related Topics

Share this story