Times Kerala

കോ​വി​ഡ് രോ​ഗി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​ത് പു​ഴു​വ​രി​ച്ച നി​ല​യി​ൽ; ദുരനുഭവം നേരിടേണ്ടി വന്നത് ​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാധിച്ചു ചികിത്സയിലായിരുന്ന രോഗി ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​ത് ശരീരത്തിൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നാ​ണ് ദാരുണ അനുഭവം നേരിടേണ്ടി വന്നത്.വീ​ഴ്ച​യി​ലേ​റ്റ പ​രി​ക്കു​ക​ളെ തു​ട​ർ​ന്നാ​ണ് ഓ​ഗ​സ്റ്റ് 21ന് ​അ​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​നി​ൽ​കു​മാ​റി​ന് കോ​വി​ഡ് രോ​ഗ​ബാ​ധ നെ​ഗ​റ്റീ​വാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. വീ​ട്ടി​ലെ​ത്തി​ച്ച അ​നി​ൽ​കു​മാ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദേ​ഹ​മാ​സ​ക​ലം പു​ഴു​വ​രി​ക്കു​ന്ന​ത് വീട്ടുകാർ ക​ണ്ട​ത്.സം​ഭ​വ​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ കു​ടും​ബം ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.

Related Topics

Share this story