വാഷിംഗ്ടണ്‍: രാജ്യത്ത് ടിക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിരോധനത്തിനാണ് സ്റ്റേ.നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയാണ് വാഷിംഗ്ടണിലെ യുഎസ് ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സാണ് ഉത്തരവിന് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. ടിക് ടോക്കിന്റെ മാതൃകമ്പനിക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് ടോക്കിനെനിരോധനം ഏർപ്പെടുത്തിയത്.
ട്രംപിന് തിരിച്ചടി; അമേരിക്കയിൽ ടിക് ടോക്ക് നിരോധനത്തിന് സ്റ്റേ
You might also like
Comments are closed.