Times Kerala

കി​ളി​മാ​നൂ​രിൽ വാഹനാപകടം; നാ​ല് പേ​ർ മ​രി​ച്ചു, മരിച്ചത് വെ​ഞ്ഞാ​റാ​മൂ​ട്, ക​ഴക്കൂ​ട്ടം സ്വദേശികൾ

 
കി​ളി​മാ​നൂ​രിൽ വാഹനാപകടം; നാ​ല് പേ​ർ മ​രി​ച്ചു, മരിച്ചത് വെ​ഞ്ഞാ​റാ​മൂ​ട്, ക​ഴക്കൂ​ട്ടം സ്വദേശികൾ

തി​രു​വ​ന​ന്ത​പു​രം: കിളിമാനൂരിന് സമീപം കാ​രേ​റ്റി​ൽ ഉണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോകുകയായിരുന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ക​ലു​ങ്കി​ൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.വെ​ഞ്ഞാ​റാ​മൂ​ട്, ക​ഴക്കൂ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ഷ​മീ​ർ, സു​ൽ​ഫി, ലാ​ൽ, ന​ജീ​ബ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ന​വാ​സ് എ​ന്ന ആ​ൾ വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related Topics

Share this story